ആരാധകർ ഹാപ്പി, റിക്വി പുജിന് ബാഴ്സലോണയിൽ പുതിയ കരാർ

20210523 200452
- Advertisement -

ബാഴ്സലോണ ആരാധകർ ക്ലബ് വിടും എന്ന് ഭയന്ന യുവ താരം റിക്വി പുജിന്റെ കരാർ ക്ലബ് പുതുക്കി. 2023വരെയാണ് റിക്വിയുടെ കരാർ നീട്ടിയത്. പുജിന്റെ കരാറിൽ 2023വരെ കരാർ നീട്ടാൻ വ്യവസ്ഥ ഉണ്ടായിരുന്നു. ഈ സീസണിൽ റൊണാൾഡ് കോമൻ പുജിന് അധികം അവസരം നൽകാതിരുന്നത് ആരാധകരിൽ വലിയ അമർശം ഉണ്ടാക്കിയിരുന്നു. താരം ക്ലബ് വിടും എന്ന് വരെ പലരും ഭയന്നു.

പുതിയ കരാറോടെ അടുത്ത സീസണിൽ എങ്കിലും ബാഴ്സലോണയിൽ താരത്തിന് കൂടുതൽ അവസരം ലഭിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ബാഴ്സലോണ അക്കാദമിയിലൂടെ വളർന്ന താരമാണ്. ബാഴ്സലോണ അക്കാദമിയിൽ ഏറ്റവും ടാലന്റുള്ള താരമായാണ് റിക്വി വാഴ്ത്തപ്പെട്ടിരുന്നത്. നേരത്തെ വാല്വെർദെയ്ക്ക് കീഴിലും അവസരം കിട്ടാതെ പുജ് വിഷമിച്ചിരുന്നു. ഇരുപത്തി ഒന്നുകാരനായ താരം ബാഴ്സലോണയുടെ അടുത്ത മെസ്സി ആകും എന്നൊക്കെ പ്രവചിക്കപ്പെട്ടിരുന്ന താരമാണ്. 2013മുതൽ താരം ബാഴ്സലോണയിൽ ഉണ്ട്. അടുത്ത സീസണിൽ റിക്വിയെ ലോണിൽ സ്വന്തമാക്കാൻ യൂറോപ്പിലെ വലിയ ക്ലബുകൾ വരെ ശ്രമിക്കുന്നുണ്ട്‌.

Advertisement