റയലിന്റെ രണ്ടാം പ്രീസീസൺ എ സി മിലാനെതിരെ

Img 20210713 200057

ലാലിഗ ടീമായ റയൽ മാഡ്രിഡിന്റെ രണ്ടാം പ്രീസീസൺ മത്സരം തീരുമാനമായി. അവർ ഇറ്റാലിയൻ ക്ലബായ എ സി മിലാനനെ ആകും രണ്ടാം പ്രീസീസൺ മത്സരത്തിൽ നേരിടുക. ഓഗസ്റ്റ് 8ന് ആകും മിലാനെതിരായ മത്സരം. ഓസ്ട്രിയയിലെ ക്ലാഗൻഫർട് സ്റ്റേഡിയം ഈ മത്സരത്തിന് വേദിയാകും. ഈ മാസം 25ന് റേഞ്ചേഴ്സിനെതിരെ ആണ് ഇതുവരെ ഉറപ്പായ റയൽ മാഡ്രിഡിന്റെ മറ്റൊരു പ്രീസീസൺ മത്സരം.

ലാലിഗ സീസൺ തുടങ്ങും മുമ്പ് ആറ് പ്രീസീസൺ മത്സരങ്ങൾ കളിക്കാൻ ആണ് റയൽ മാഡ്രിഡ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള ചർച്ചകൾ തുടരുകയാണ്. ഓഗസ്റ്റ് 14നാണ് ലാലിഗ സീസൺ ആരംഭിക്കുന്നത്. ആഞ്ചലോട്ടൊയുടെ കീഴിൽ ഇപ്പോൾ പ്രീസീസൺ പരിശീലനത്തിലാണ് റയൽ മാഡ്രിഡ്.

Previous articleടെസ്റ്റിൽ കൂടുതൽ കാലം കളിക്കുവാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ തന്റെ ആക്ഷന്‍ പുനഃപരിശോധിക്കണം
Next articleഫെഡറർ ഒളിമ്പിക്സിൽ നിന്ന് പിന്മാറി