ഈ സീസൺ അവസാനം വരെ ശമ്പളം കുറയ്ക്കാൻ സമ്മതിച്ച് റയൽ മാഡ്രിഡ് താരങ്ങൾ

- Advertisement -

കൊറോണ ഫുട്ബോൾ ലോകത്തെ വൻ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കിയ സാഹചര്യത്തിൽ ഈ സീസൺ അവസാനം വരെ ശമ്പളം കുറയ്ക്കാൻ റയൽ മാഡ്രിഡിന്റെ തീരുമാനം. സ്പാനിഷ് ക്ലബിലെ താരങ്ങളും സ്റ്റാഫുകളും ശമ്പളം കുറയ്ക്കാൻ ഐക്യമായി തീരുമാനിച്ചു. 10 ശതമാനം മുതൽ 20 ശതമാനം വരെ ശമ്പളം കുറയ്ക്കാൻ ആണ് ധാരണയായത്.

ഈ സീസൺ അവസാനം വരെ ഈ സ്ഥിതി തുടരും. ലാലിഗയിൽ മറ്റു ക്ലബുകളിൽ ഇപ്പോഴും ചർച്ചകൾ നടക്കുന്നതിനിടയിൽ ആണ് റയൽ മാഡ്രിഡ് ഈ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്. റയൽ മാഡ്രിഡിനു പിന്നാലെ മറ്റു ലാലിഗ ക്ലബുകളും സമാനരീതിയിലുള്ള തീരുമാനമവുമായി രംഗത്ത് വന്നേക്കും.

Advertisement