റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്കായി ഡി സ്റ്റെഫാനോ സ്റ്റേഡിയം ഒരുങ്ങി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ പുനരാരംഭിക്കാൻ തീരുമാനമായതോടെ റയലിന്റെ താൽക്കാലിക സ്റ്റേഡിയമായ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ജൂൺ 11നാണ് ലലിഗ പുനരാരംഭിക്കുന്നത്. കാണികൾ ഉണ്ടാവില്ല എന്നസാഹചര്യം മുതലെടുക്കാൻ ആണ് റയൽ മാഡ്രിഡ് താൽക്കാലികമായി സ്റ്റേഡിയം മാറുന്നത്.

ഡി സ്റ്റെഫാനോ സ്റ്റേഡിയമാകും ഈ സീസൺ അവസാനം വരെ റയൽ മാഡ്രിഡിന്റെ മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക.ബെർണബെയു സ്റ്റേഡിയത്തിൽ സ്റ്റേഡിയം കൂടുതൽ ആകർഷകമാക്കാനുള്ള പണികൾ നടക്കുകയാണ് . ഈ പണികൾ ആരാധകർ ഇല്ലാത്ത സമയത്ത് പെട്ടെന്ന് തീർക്കാം എന്ന് റയൽ കരുതുന്നു. ഇതാണ് തൽക്കാലം സ്റ്റേഡിയം മാറ്റുന്നത് ആലോചിക്കാൻ കാരണം.

ഇന്ന് മുതൽ റയൽ മാഡ്രിഡ് താരങ്ങൾ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ പരിശീലനം നടത്തും. ഇവിടുത്തെ ടർഫിൽ പരിചയം നേടാൻ വേണ്ടിയാണ് ഈ നീക്കം.ഡി സ്റ്റെഫാനോയിൽ പുതിയ ഫ്ലഡ് ലൈറ്റുകൾ സ്ഥാപിച്ചു കഴിഞ്ഞു.