യുവേഫ സൂപ്പർ കപ്പിൽ അത്ലറ്റികോ മാഡ്രിഡിനോട് തോറ്റതിന്റെ പേരിൽ ട്രാൻസ്ഫർ പോളിസിയിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ ലോപെടെഗി. എക്സ്ട്രാ ടൈമിൽ നേടിയ രണ്ടു ഗോളുകളുടെ പിൻബലത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്ക് അത്ലറ്റികോ മാഡ്രിഡ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തിയിരുന്നു.
സൂപ്പർ കപ്പ് മത്സരം തോറ്റത് കൊണ്ട് പുതിയ കളിക്കാരെ ടീമിൽ എത്തിക്കേണ്ട ആവശ്യം ഇല്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ പറഞ്ഞു. റൊണാൾഡോക്ക് പകരക്കാരനായി ഒരാളെ റയൽ മാഡ്രിഡ് ടീമിൽ എത്തിക്കില്ലെന്നാണ് റയൽ മാഡ്രിഡ് പരിശീലകൻ നൽകുന്ന സൂചനകൾ.
മത്സരത്തിന്റെ എക്സ്ട്രാ ടൈമിൽ റയൽ മാഡ്രിഡ് മികച്ച പ്രകടനം പുറത്തെടുത്തെന്നും അത്ലറ്റികോ മാഡ്രിഡിന്റെ മൂന്നാമത്തെ ഗോളാണ് മത്സരത്തിൽ റയൽ മാഡ്രിഡിന്റെ താളം തെറ്റിച്ചതെന്നും ലോപെടെഗി പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial