റൊണാൾഡോയുടെ ഗോളുകൾ റയൽ മാഡ്രിഡിന് നഷ്ടമാവുമെന്ന് റയൽ മാഡ്രിഡിന്റെ ജർമൻ മിഡ്ഫീൽഡർ ടോണി ക്രൂസ്. റൊണാൾഡോ സീസണിൽ അടിക്കുന്ന 50 ഗോളുകൾ റയൽ മാഡ്രിഡിന് നഷ്ട്ടമാകുമെന്നും റൊണാൾഡോയെ പോലെത്തൊരു താരത്തിന്റെ ടീമിൽ നിന്നുള്ള ട്രാൻസ്ഫർ കുറച്ച ബുദ്ധിമുട്ടുള്ളതാണെന്നും ക്രൂസ് പറഞ്ഞു. റൊണാൾഡോക്ക് പകരക്കാരനെ കണ്ടെത്താൻ റയൽ മാഡ്രിഡ് ഏറെ ബുദ്ധിമുട്ടുമെന്നും ക്രൂസ് പറഞ്ഞു. കഴിഞ്ഞ സീസണിൽ എല്ലാ മത്സരങ്ങളിലും കൂടി 44 ഗോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയിരുന്നു.
ഈ ട്രാൻസ്ഫർ വിൻഡോയിലാണ് 117മില്യൺ യൂറോക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് പോയത്. റയൽ മാഡ്രിഡിന്റെ കൂടെ തുടർച്ചയായി മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയതിനു ശേഷമാണു റൊണാൾഡോ റയൽ വിട്ടത്. റൊണാൾഡോക്ക് പകരക്കാരനായി ഒരു പുതിയ താരത്തെ റയൽ മാഡ്രിഡ് ഇതുവരെ ടീമിലെത്തിച്ചിട്ടുമില്ല. അവസാനം നടന്ന ആറ് ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയായിരുന്നു ടോപ് സ്‌കോറർ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
