“താൻ വലിയ കളിക്കാരൻ ആകും എന്ന് റയൽ മാഡ്രിഡ് ആരാധകർക്ക് അറിയാം” – വിനീഷ്യസ്

- Advertisement -

റയൽ മാഡ്രിഡ് ആരാധകർക്ക് തനിക്ക് തുടക്കം മുതൽ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. റയൽ മാഡ്രിഡ് ആരാധകർക്ക് താൻ ഭാവിയിൽ റയലിമായി കളിച്ച വലിയ താരങ്ങളിൽ ഒന്നായി മാറും എന്ന് അറിയാം എന്നും. അതാണ് അവർ പിന്തുണയ്ക്കുന്നത് എന്നും വിനീഷ്യസ് പറഞ്ഞു‌. താൻ യുവതാരമാണെന്നും താൻ ആരാധകരുടെ പിന്തുണ ലഭിക്കുന്നതിൽ അതീവ സന്തോഷവാനാണെന്നും വിനീഷ്യസ് പറഞ്ഞു.

ബ്രസീലിൽ റയൽ മാഡ്രിഡിനോട് താരതമ്യം ചെയ്യാ പറ്റിയ ഒന്നുമില്ല എന്നും വിനീഷ്യസ് പറഞ്ഞു. റയൽ പോലൊരു ക്ലബോ, മാഡ്രിഡ് പോലൊരു നഗരമോ, ബെർണബെവു പോലൊരു സ്റ്റേഡിയമോ, ഇവിടെയുള്ള താരങ്ങളോ ഒന്നും ബ്രസീലിൽ ഇല്ല. വിനീഷ്യസ് പറഞ്ഞു. റയലിൽ ബെൻസീമയാണ് ഏറ്റവും കൂടുതൽ തന്നെ സഹായിക്കുന്നത് എന്നും വിനീഷ്യസ് പറഞ്ഞു‌.

Advertisement