“ചാമ്പ്യൻസ് ലീഗ് നേടണമെങ്കിൽ ബാഴ്സലോണ പ്രകടനം മെച്ചപ്പെടുത്തണം”

- Advertisement -

ചാമ്പ്യൻസ് ലീഗ് കിരീടം ബാഴ്സലോണക്ക് നേടണമെന്നാഗ്രഹമുണ്ടെങ്കിൽ കളി ഇനിയും ഏറെ മെച്ചപ്പെടുത്താൻ ഉണ്ട് എന്ന് ബാഴ്സലോണ ഫുൾബാക്ക് നെൽസെൻ സെമേഡോ. ഇന്ന് ചാമ്പ്യൻസ് ലീഗിൽ സ്ലാവിയ പ്രാഹയെ നേരിടാൻ ഇരിക്കുകയാണ് ബാഴ്സലോണ. അവസാന കുറെ കാലമായി ചാമ്പ്യൻസ് ലീഗ് നേടാൻ ആവാതെ കഷ്ടപ്പെടുകയാണ് ബാഴ്സലോണ.

ചാമ്പ്യൻസ് ലീഗ് ഒരു വലിയ ടൂർണമെന്റാണ്. നേടാൻ വളരെ പ്രയാസവുമാണ്. പക്ഷെ തങ്ങൾ ബാഴ്സലോണയാണ്. ഏതു ടൂർണമെന്റിൽ ഇറങ്ങിയാലും കപ്പ് നേടാൻ കഴിയുന്ന ടീമാണ് ബാഴ്സലോണ. സെമേഡോ പറഞ്ഞു. ചാമ്പ്യൻസ് ലീഗ് അടക്കം എല്ലാ കിരീടങ്ങളും നേടണമെന്ന് തന്നെയാണ് ആഗ്രഹം. സെമെഡോ പറഞ്ഞു. അതിനു വേണ്ടി ബാഴ്സലോണ പ്രകടനങ്ങൾ മെച്ചപ്പെടുത്തികൊണ്ടേയിരിക്കണ്ടതുണ്ട്. താരം കൂട്ടിച്ചേർത്തു.

Advertisement