റയൽ മാഡ്രിഡിൽ തുടരും എന്ന് പ്രഖ്യാപിച്ച് ബ്രസീലിയൻ യുവതാരം വിനീഷ്യസ് ജൂനിയർ. താരം റയൽ മാഡ്രിഡ് വിടുമെന്ന അഭ്യൂഹങ്ങളെ നിരസിച്ച് കൊണ്ടാണ് താരം മാധ്യമങ്ങളോട് റയലിൽ തുടരാനുള്ള തന്റെ ആഗ്രഹം പങ്കുവെച്ചത്. തനിക്ക് എത്ര വിലയാണ് മറ്റു ക്ലബുകൾ ഇടുന്നത് എന്ന് തനിക്ക് അറിയേണ്ട എന്ന് വിനീഷ്യസ് പറഞ്ഞു. താൻ റയൽ മാഡ്രിഡിൽ സന്തോഷവാനാണ്. ഇവിടെ തുടരുന്നതാണ് തനിക്ക് നല്ലത് എന്ന് താൻ വിശ്വസിക്കുന്നു എന്നും വിനീഷ്യസ് പറഞ്ഞു.
വിനീഷ്യസുമായി റയൽ മാഡ്രിഡ് ഇപ്പോൾ പുതിയ കരാർ ചർച്ച നടത്തുന്നുണ്ട്. താരത്തിന് ദീർഘകാല കരാർ നൽകാൻ ആണ് റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നത്. നാലു വർഷ മുമ്പ് റയലിൽ എത്തിയ വിനീഷ്യസ് ഇപ്പോൾ റയലിന്റെ ഏറ്റവും പ്രധാന താരമാണ്. ഈ സീസണിൽ ഇതുവരെ 12 ഗോളുകൾ വിനീഷ്യസ് റയലിനായി നേടിയിട്ടുണ്ട്.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







