ബെൻസിമയുടെ ഗോളിൽ സെവിയ്യയെ വീഴ്ത്തി റയൽ മാഡ്രിഡ്

- Advertisement -

ലാ ലീഗയിൽ റയൽ മാഡ്രിഡിന് ജയം. സെവിയയ്യുടെ അപരാജിത കുതിപ്പിനാണ് സിനദിൻ സിദാന്റെ റയൽ മാഡ്രിഡ് കടിഞ്ഞാണിട്ടത്. കരീം ബെൻസിമയുടെ ഗോളാണ് ഇത്തവണ റയലിന്റെ രക്ഷക്കെത്തിയത്. മത്സരത്തിന്റെ 64 ആം മിനുട്ടിലാണ് കാർവഹാലിന്റെയും ബെയലിന്റെയും നീക്കത്തിനൊടുവിൽ ബെൻസിമ ലക്ഷ്യം കണ്ടത്.

ചാമ്പ്യൻസ് ലീഗിലെ നാണംകെട്ട തോൽവിയിൽ നിന്നും തിരികെ വരാനും റയൽ മാഡ്രിഡിന് കഴിഞ്ഞു. ഈഡൻ ഹസാർഡ് ആദ്യമായി റയലിനായി സ്റ്റാർട്ട് ചെയ്ത മത്സരത്തിലെ ഇഞ്ചുറി ടൈമിൽ ബെയൽ ലീഡുയർത്തുമെന്ന് തോന്നിപ്പിച്ചെങ്കിലും ഗോൾ പിറന്നില്ല. ഇന്നത്തെ ജയത്തോട് കൂടി ലാ ലീഗിൽ പോയന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താൻ റയലിനായി. 7 പോയന്റുമായി ചാമ്പ്യന്മാരായ ബാഴ്സലോണ എട്ടാം സ്ഥാനത്താണ്.

Advertisement