11 വർഷത്തെ നീണ്ട ഇടവേളക്ക് ശേഷം റയൽ മാഡ്രിഡിന് ഒരു കിരീടം പോലും ഇല്ലാത്ത സീസൺ. കഴിഞ്ഞ ദിവസം അത്ലറ്റികോ മാഡ്രിഡ് ലാ ലീഗ കിരീടം നേടിയതോടെയാണ് ഈ സീസണിൽ ഒരു കിരീടം പോലും റയൽ മാഡ്രിഡ് നേടില്ലെന്ന് ഉറപ്പായത്. ഈ സീസണിൽ കോപ്പ ഡെൽ റേയിൽ അൽകോയാനോട് തോറ്റ് പുറത്തായ റയൽ മാഡ്രിഡ് ചാമ്പ്യൻസ് ലീഗ് ചെൽസിയും തോറ്റിരുന്നു.
2009/10 സീസണിലാണ് അവസാനമായി റയൽ മാഡ്രിഡ് ഒരു കിരീടം പോലും നേടാനാവാതെ സീസൺ അവസാനിപ്പിച്ചത്. അന്ന് കോപ്പ ഡെൽ റേയിൽ അൽകോർകോൺ റയൽ മാഡ്രിഡിനെ പരാജയപെടുത്തിയപ്പോൾ ചാമ്പ്യൻസ് ലീഗിൽ ലിയോൺ ആണ് റയൽ മാഡ്രിഡിന്റെ കുതിപ്പ് അവസാനിപ്പിച്ചത്. സീസണിൽ ഒരു കിരീടം പോലും നേടാനാവാതെ പോയതോടെ റയൽ മാഡ്രിഡ് ടീമിൽ വലിയ മാറ്റങ്ങൾ ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. പരിശീലകൻ സിദാൻ സ്ഥാനം ഒഴിയാനുള്ള സാധ്യതയും ഉണ്ട്.