ബ്രസീലിയൻ കരുത്തിൽ റയൽ മാഡ്രിഡ്, തുടർച്ചയായി നാലാം വിജയം

Newsroom

20220903 215328
Download the Fanport app now!
Appstore Badge
Google Play Badge 1

ലാലിഗ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് അവരുടെ വിജയ പരമ്പര തുടരുന്നു. ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ അവർ റയൽ ബെറ്റിസിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ ഇന്നത്തെ വിജയം. ബ്രസീലിയൻ യുവതാരങ്ങളായ വിനീഷ്യസിന്റെയും റോഡ്രിഗോയുടെയും ഗോളാണ് റയലിന് ജയം നൽകിയത്.

ഇന്ന് മത്സരത്തിന്റെ ഒമ്പതാം മിനുട്ടിൽ തന്നെ റയൽ മാഡ്രിഡ് ലീഡ് എടുത്തു. അലാബ നൽകിയ ഒരു ഹൈ ബോൾ സ്വീകരിച്ച് ഒരു ഫ്ലിക്കിലൂടെ വിനീഷ്യസ് പന്ത് വലയിൽ എത്തിക്കുക ആയിരുന്നു. ഇതിനു പെട്ടെന്ന് തന്നെ ബെറ്റിസ് തിരിച്ചടി നൽകി.

20220903 215324

17ആം മിനുട്ടിൽ റയൽ മാഡ്രിഡ് ഡിഫൻസിന്റെ ശ്രദ്ധ ഒന്ന് മാറിയപ്പോൾ ഒരു ലോങ് ത്രോയിലൂടെ ബെറ്റിസ് റയൽ ഡിഫൻസിനെ കീഴ്പ്പെടുത്തി. കനാലസ് ഗോളും നേടി. സ്കോർ 1-1.

ഇതിനു ശേഷം രണ്ടാം പകുതിയിൽ റോഡ്രിഗോ ആണ് റയലിന് ലെർഡ് നൽകിയത്. വാല്വെർദെയുടെ പാസിൽ നിന്നായിരുന്നു ഗോൾ വന്നത്. ഈ വിജയത്തോടെ 4 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി റയൽ ലാലിഗയിൽ ഒന്നാമത് നിൽക്കുന്നു.