ഫോം തുടരാൻ റയൽ മാഡ്രിഡ്, ബെൻസിമ തിരിച്ചെത്തിയേക്കും

ലാ ലീഗയിൽ അജയ്യമായ മുന്നേറ്റം തുടരാൻ റയൽ മാഡ്രിഡ്. അടുത്ത മത്സരത്തിൽ ഒസാസുനയാണ് റയലിന്റെ എതിരാളികൾ. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം വീണ്ടും ലീഗ് മത്സരങ്ങൾ ആരംഭിക്കുമ്പോൾ ഫോം തുടരാൻ ആവും മാഡ്രിഡിന്റെ ശ്രമം. അതേ സമയം സീസണിൽ മികച്ച തുടക്കം ലഭിച്ചിട്ടുള്ള ഒസാസുന കനത്ത ഭീഷണി ഉയർത്തും. ആറു മത്സരങ്ങളിൽ നിന്നും നാല് വിജയവുമായി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഓസാസുന.

റയൽ മാഡ്രിഡ് 011015

കരീം ബെൻസിമയുടെ മടങ്ങി വരവ് തന്നെയാകും മത്സരത്തിലെ പ്രത്യേകത. പരിക് കാരണം പുരത്തിരിക്കുകയായിരുന്ന താരത്തിന് മത്സരത്തിൽ കുറഞ്ഞ മിനിറ്റുകൾ എങ്കിലും ആൻസലോട്ടി നൽകും. അതേ സമയം മോഡ്രിച്ചിന് പരിക്കിന്റെ ആശങ്കയുള്ളതായി സൂചനയുണ്ട്. ക്രൂസിനും ചൗമേനിക്കും ഒപ്പം സെബയ്യോസ് മത്സരം ആരംഭിച്ചേക്കും. പിൻ നിരയിൽ എല്ലാ താരങ്ങളുടേയും സേവനം മത്സരത്തിന് ലഭ്യമാവുമെന്നത് ആൻസലോട്ടിക്ക് ആശ്വാസമാണ്.

ഇന്ത്യൻ സമയം തിങ്കളാഴ്ച്ച പുലർച്ചെ പന്ത്രണ്ടരക്കാണ് മത്സരം ആരംഭിക്കുക.