ഇനിയുള്ള ട്രാൻസ്ഫർ വിൻഡോയിൽ ലോകോത്തര താരങ്ങളെ ടീമിൽ എത്തിക്കുന്നതിന് പകരം മികച്ച യുവ താരങ്ങളെ ടീമിൽ എത്തിക്കാനാണ് റയൽ മാഡ്രിഡ് ശ്രമിക്കുകയെന്ന് സൂചിപ്പിച്ച് റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ലോറന്റീനോ പെരസ്. മുൻ കാലങ്ങളിൽ ലോക ഫുട്ബോളിലെ മികച്ച താരങ്ങളെ ടീമിൽ എത്തിച്ചേരുന്ന റയൽ മാഡ്രിഡ് കഴിഞ്ഞ വർഷങ്ങളിൽ കൂടുതലും യുവ താരങ്ങൾക്കാണ് ട്രാൻസ്ഫർ മാർക്കറ്റിൽ മുൻഗണന നൽകിയിരുന്നത്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ നെയ്മറിനെയും ഹസാർഡിനെയും റയൽ മാഡ്രിഡ് സ്വന്തമാക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഈ സീസണിൽ ഇതുവരെ റയൽ മാഡ്രിഡിൽ എത്തിയ മൂന്ന് താരങ്ങളും യുവ താരങ്ങൾ ആയിരുന്നു. ബ്രസീലിയൻ വണ്ടർ കിഡ് വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഗോസ്, ആൻഡ്രി ലുനിൻ എന്നിവരാണ് ഈ സീസണിൽ റയൽ മാഡ്രിഡിൽ എത്തിയത്. ഘട്ടം ഘട്ടമായി ഭാവിയിലേക്കുള്ള ഒരു ടീമിനെ കെട്ടിപ്പടുക്കാനാണ് റയൽ മാഡ്രിഡ് ശ്രമിക്കുന്നതെന്ന് പെരസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial