ലാ ലീഗയിൽ റയൽ മാഡ്രിഡ് താരങ്ങളും ശമ്പളം വെട്ടിക്കുറക്കേണ്ടി വന്നേക്കും. കൊറോണ വൈറസ് ബാധ യൂറോപ്യൻ ഫുട്ബോളിനേയും ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. പല യൂറോപ്യൻ ടീമുകളും ക്ലബ്ബ് കടത്തിലേക്ക് പോവാതീരിക്കാൻ നെട്ടോട്ടമോടുകയാണ്. അതേ സമയം ആദ്യം സ്പെയിനിൽ നിന്നും വന്ന റിപ്പോർട്ടുകൾ അനുസരിച്ച് റയൽ മാഡ്രിഡ് താരങ്ങളുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്നായിരുന്നു റിപ്പോർട്ടുകൾ.
പുറത്ത് വന്ന റിപ്പോർട്ടുകൾ അനുസരിച്ച് റയൽ പ്രസിഡന്റ് പെരെസും ക്യാപ്റ്റൻ സെർജിയോ രാമോസും തമ്മിലുള്ള ചർച്ചക്ക് ശേഷമാണ് ക്ലബ്ബ് ഈ തീരുമാനം എടുത്തത്. റയൽ ഫുട്ബോൾ ടീമിനൊപ്പം ബാസ്കറ്റ്ബോൾ ടീമിന്റെയും ശമ്പളം വെട്ടിക്കുറച്ചേക്കും. 800 ഓളം ഒഫീഷ്യലുകളാണ് റയൽ മാഡ്രിഡിൽ ഉള്ളത്. ഇതിനെ തുടർന്നാണ് റയൽ താരങ്ങളും ശമ്പളം കൊടുക്കാൻ തയ്യാറാവേണ്ടിവരുമെന്ന് ക്ലബ്ബ് അറിയിച്ചത്. ലാ ലീഗയിൽ റയലിന്റെ എതിരാളികളായ ബാഴ്സലോണയും താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കുവാൻ ആഹ്വാനം ചെയ്തിരുന്നു.