റൊണാൾഡോയെ റയൽ മാഡ്രിഡ് മിസ് ചെയ്യുന്നുണ്ടെന്ന് മാഴ്‌സെലോ

Staff Reporter

റയൽ മാഡ്രിഡ് ഇപ്പോഴും ലോകോത്തര താരമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ മിസ് ചെയ്യുന്നുണ്ടെന്ന് റയൽ മാഡ്രിഡ് താരം മാഴ്‌സെലോ. ജിറോണക്കെതിരായ മത്സരത്തിന് ശേഷമാണു താരത്തിന്റെ പ്രതികരണം. അതെ സമയം ബെയ്‌ലും ബെൻസേമയും മികച്ച കളിക്കാർ ആണെന്നും മാഴ്‌സെലോ പറഞ്ഞു. ജിറോണക്കെതിരായ മത്സരത്തിൽ ബെയ്‌ലും ബെൻസേമയും ഗോളടിച്ചിരുന്നു.

“റൊണാൾഡോയെ പോലൊരു താരത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. റയൽ മാഡ്രിഡിലെ ഒരു പ്രധാനപ്പെട്ട താരമായിരുന്നു റൊണാൾഡോ. റയൽ മാഡ്രിഡിന് വേണ്ടി ഒരുപാടു ഗോളുകൾ നേടിയ റൊണാൾഡോ ലോകത്തിലെ മികച്ച അറ്റാക്കർമാരിൽ ഒരാളാണ്. പക്ഷെ ഈ അവസരത്തിൽ പുതിയ ടീമിനെ പറ്റിയും പുതിയ താരങ്ങളെപറ്റിയും ചിന്തിക്കേണ്ടിയിരിക്കുന്നു” മാഴ്‌സെലോ പറഞ്ഞു.

റയൽ മാഡ്രിഡിന് വേണ്ടി 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ നേടിയ റൊണാൾഡോ ഏവരെയും ഞെട്ടിച്ചുകൊണ്ടാണ് റയൽ മാഡ്രിഡ് വിട്ട് യുവന്റസിൽ എത്തിയത്. കഴിഞ്ഞ സീസണിൽ 44 മത്സരങ്ങളിൽ നിന്ന് 44 ഗോളും റൊണാൾഡോ നേടിയിരുന്നു.