റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന തോൽവി!! ബാഴ്സലോണയിൽ നിന്ന് അകലുന്നു

Newsroom

ഇന്ന് നടന്ന ലാലിഗ മത്സരത്തിൽ റയൽ മാഡ്രിഡിന് ഞെട്ടിക്കുന്ന പരാജയം. ഇന്ന് മയ്യോർക്ക അവരുടെ ഹോം ഗ്രൗണ്ടിൽ വെച്ചാണ് റയൽ മാഡ്രിഡിനെ 1-0 എന്ന സ്കോറിന് പരാജയപ്പെടുത്തിയത്. ഒരു പെനാൾട്ടി അസൻസിയോ നഷ്ടപ്പെടുത്തിയത് ആണ് റയലിനെ പരാജയത്തിലേക്ക് എത്തിച്ചത്.

റയൽ 23 02 05 20 27 01 259

ഇന്ന് പതിമൂന്നാം മിനിറ്റിൽ നാച്ചോയുടെ സെൽഫ് ഗോളിൽ ആണ് മയ്യോർക ലീഡ് നേടിയത്. മുരിഖിയുടെ ഒരു ഹെഡ്ഡർ മാഡ്രിഡ് ഡിഫൻഡർ രക്ഷപ്പെടുത്താൻ ശ്രമിക്കുകയായുരുന്നു പക്ഷേ അത് സ്വന്തം വലയിലേക്ക് തന്നെ പതിക്കുകയായിരുന്നു. ഈ ഗോൾ റയലിനെ സമ്മർദ്ദത്തിലാക്കി. മത്സരത്തിലുടനീളം വ്യക്തമായ അവസരങ്ങൾ സൃഷ്ടിക്കാൻ അവർ പാടുപെട്ടു. ആക്രമണ നീക്കങ്ങൾക്കായി അവർ വിനീഷ്യസ് ജൂനിയറിനെ ഏറെ ആശ്രയിക്കേണ്ടി വന്നു.

രണ്ടാം പകുതിയിൽ 59-ാം മിനിറ്റിൽ വിനീഷ്യസ് തന്നെ നേടി തന്ന പെനാൾട്ടി റയലിന് പ്രതീക്ഷ നൽകി. എന്നിരുന്നാലും, അസെൻസിയോയുടെ സ്‌പോട്ട് കിക്ക് മയ്യോർക്കോ കീപ്പർ ലകോവിച് മികച്ച രീതിയിൽ സേവ് ചെയ്ത് മയ്യോർകയുടെ രക്ഷകനായി. ഇതിനു ശേഷം സമനില നേടാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും മയോർക്ക പ്രതിരോധത്തെ മറികടക്കാൻ മാഡ്രിഡിന് ഒരു വഴിയും കണ്ടെത്താനായില്ല.

ലാലിഗയിൽ റയൽ മാഡ്രിഡ് ഇപ്പോൾ ബാഴ്‌സലോണയ്ക്ക് 5 പോയിന്റ് പിന്നിലാണ്. ബാഴ്‌സലോണ 19 മത്സരങ്ങൾ കളിച്ച് 50 പോയിന്റിൽ നിൽക്കുമ്പോൾ ഒരു മത്സരം അധികം കളിച്ച മാഡ്രിഡ് 20 മത്സരങ്ങളിൽ നിന്ന് 45 പോയിന്റാണ് നേടിയത്.