ഇന്ന് ചരിത്രമെഴുതിയാണ് യുവേഫ സൂപ്പർ കപ്പ് അത്ലറ്റിക്കോ മാഡ്രിഡ് ഉയർത്തിയത്. എസ്റ്റോണിയയിൽ നടന്ന യുവേഫ സൂപ്പർ കപ്പ് മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് അത്ലറ്റിക്കോ മാഡ്രിഡ് യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയലിനെ തകർക്കുന്നത്. 2000 ലാണ് അവസാനമായി ഒരു കോണ്ടിനെന്റൽ ഫൈനൽ റയൽ പരാജയപ്പെടുന്നത്. അന്ന് ലോസ് ബ്ലാങ്കോസിനെ 2-1 നു പരാജയപ്പെടുത്തിയത് ബൊക്ക ജൂനിയേഴ്‌സ് ആയിരുന്നു.
ബദ്ധവൈരികളായ അത്ലറ്റിക്കോ മാഡ്രിഡ് നേടിയത് ഐതിഹാസിക വിജയമാണ്. യൂറോപ്പ്യൻ ഫൈനലുകളിൽ രണ്ടു തവണയാണ് അത്ലറ്റിക്കോയെ തകർത്ത് റയൽ കിരീടമുയർത്തിയത്. ബയേർ ലെവർകുസെൻ, ഫെയേനൂഡ്, ഒളിമ്പ്യ, സെവിയ്യ, സാൻ ലോറെൻസോ, കാശിമ ആന്റിലേഴ്‌സ്, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഗ്രെമിയോ, ലിവർപൂൾ എന്നി ടീമുകൾക്ക് സാധിക്കാത്ത നേട്ടമാണ് അത്ലറ്റിക്കോ സ്വന്തമാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
