1904ന് ശേഷം റയൽ മാഡ്രിഡിന് ആദ്യ വിദേശ ക്യാപ്റ്റൻ

Staff Reporter

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് ക്ലബ് വിടുമെന്ന് ഉറപ്പായതോടെ റയൽ മാഡ്രിഡിനെ അടുത്ത സീസൺ മുതൽ പുതിയ ക്യാപ്റ്റൻ നയിക്കും. സെർജിയോ റാമോസിന് പകരം പ്രതിരോധ താരം മാഴ്‌സെലോയാവും ക്ലബ്ബിന്റെ പുതിയ ക്യാപ്റ്റൻ ആവുക. 2015ൽ കാസിയസിൽ നിന്നാണ് സെർജിയോ റാമോസ് റയൽ മാഡ്രിഡ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തത്. തുടർന്ന് ഈ കാലഘട്ടത്തിൽ ക്ലബിന് 12 കിരീടങ്ങൾ നേടികൊടുക്കാനും റാമോസിന് കഴിഞ്ഞിട്ടുണ്ട്.

1904ന് ശേഷം ആദ്യമായാവും ഒരു വിദേശ താരം സ്പെയിനിന്റെ ക്യാപ്റ്റൻ ആവുക. എന്നാൽ മാഴ്‌സെലോ ക്യാപ്റ്റൻ ആവുമെങ്കിലും റയൽ മാഡ്രിഡിന്റെ ആദ്യ ഇലവനിൽ സ്ഥിര സാന്നിദ്ധ്യമല്ല മാഴ്‌സെലോ. അങ്ങനെ ആണെങ്കിൽ ഫ്രാൻസ് ഫോർവേഡ് കരീം ബെൻസേമയാവും മാഴ്‌സെലോയുടെ അഭാവത്തിൽ ടീമിനെ നയിക്കുക. റയൽ മാഡ്രിഡ് പരമ്പരാഗതമായി ഏറ്റവും കൂടുതൽ ടീമിനൊപ്പമുള്ള താരത്തിന് ക്യാപ്റ്റൻസി നൽകി വരാറുള്ളത്.