ഗോളടിച്ചും അടിപ്പിച്ചും ബെൻസിമ, റയൽ മാഡ്രിഡിന് ജയം

- Advertisement -

ലാ ലീഗയിൽ ജയവുമായി റയൽ മാഡ്രിഡ്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് എസ്പാന്യോളിനെ പരാജയപ്പെടുത്തിയത്. റാഫേൽ വരാനെയും കെരീം ബെൻസിമയുമാണ് റയൽ മാഡ്രിഡിന് വേണ്ടി ഗോളടിച്ചത്. റയൽ മാഡ്രിഡിന്റെ അപരാജിത കുതിപ്പ് തുടർച്ചയായ ഒൻപതാം മത്സരത്തിലും തുടരുന്നു.

ഇന്നത്തെ ജയത്തോടു കൂടി ലാ ലീഗയിൽ ബാഴ്സയെക്കാളിലും മൂന്ന് പോയന്റിന്റെ ലീഡാണ് റയൽ മാഡ്രിഡിനുള്ളത്. മത്സരം അവസാനിക്കാനിരിക്കെ റയലിന്റെ മെൻഡി ചുവപ്പ് കണ്ട് പുറത്തായിരുന്നു. റയൽ മാഡ്രിഡിന് എൽ ക്ലാസിക്കോക്ക് മുന്നോടിയായി ഈ വിജയം ആത്മവിശ്വാസമേകും. ഇരു ഗോളടിക്കുകയും ഗോളിന് വഴിയൊരുക്കുകയും ചെയ്ത കെരീം ബെൻസിമയാണ് റയലിന്റെ ജയത്തിന് ചുക്കാൻ പിടിച്ചത്.

Advertisement