രണ്ടാം മത്സരത്തിലും വിജയമില്ലാതെ ഈസ്റ്റ് ബംഗാൾ

ഐലീഗ് സീസണിൽ കൊൽക്കത്തൻ വമ്പന്മാരായ ഈസ്റ്റ് ബംഗാളിന് രണ്ടാം മത്സരത്തിലും നിരാശ. ഇന്ന് നടന്ന മത്സരത്തിൽ മിനേർവ് പഞ്ചാബ് ആണ് ഈസ്റ്റ് ബംഗാളിനെ സമനിലയിൽ തളച്ചത്. 1-1 എന്നായിരുന്നു സ്കോർ. ആദ്യ മത്സരത്തിൽ റിയൽ കാശ്മീരിനോടും ഈസ്റ്റ് ബംഗാൾ സമനില വഴങ്ങിയിരുന്നു.

മത്സരത്തിന്റെ 12ആം മിനുട്ടിൽ തന്നെ മുന്നിൽ എത്താൻ പഞ്ചാബ് എഫ് സിക്കായിരുന്നു. ക്യുപാപ ആണ് ആദ്യ ഗോൾ നേടിയത്. സഞ്ജു പ്രഥാന്റെ പാസ് സ്വീകരിച്ച് ആയിരുന്നു ഈസ്റ്റ് ബംഗാൾ വല ക്യുപാപ ചലിപ്പിച്ചത്‌. രണ്ടാം പകുതിയിൽ 85ആം മിനുട്ടിൽ മാത്രം ആണ് ഈസ്റ്റ് ബംഗാളിന്റെ സമനില ഗോൾ വന്നത്. മേര ആൺ ഈസ്റ്റ് ബംഗാളിനെ ഗോളുമായി തോൽവിയിൽ നിന്ന് രക്ഷിച്ചത്. രണ്ട് പോയന്റുമായി ലീഗിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ് ഈസ്റ്റ് ബംഗാൾ.

Previous article10 വർഷത്തിന് ശേഷം ഫവാദ് ആലം പാകിസ്ഥാൻ ടീമിൽ
Next articleഗോളടിച്ചും അടിപ്പിച്ചും ബെൻസിമ, റയൽ മാഡ്രിഡിന് ജയം