ബാഴ്സലോണയെ മറികടക്കാനുള്ള അവസരം റയൽ മാഡ്രിഡ് പാഴാക്കി. ഇന്നലെ റയൽ സോസിഡാഡിനെതിരെ ഇറങ്ങിയ റയൽ മാഡ്രിഡ് സമനിലയുമാണ് മടങ്ങിയത്. 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്. 89ആം മിനുട്ടിലെ ഒരു ഗോളായിരുന്നു റയലിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. ബെൻസീമയും റാമോസും ഒന്നും ഇല്ലാതെയാണ് ഇന്നലെയും റയൽ മാഡ്രിഡ് ഇറങ്ങിയത്. ഇസ്കോ വീണ്ടും ആദ്യ ഇലവനിൽ എത്തി എങ്കിലും ഇന്നലെ ഇസ്കോയ്ക്ക് തിളങ്ങാൻ ആയില്ല.
55ആം മിനുട്ടിൽ മോൺറിയലിന്റെ അസിസ്റ്റിൽ നിന്ന് പോർടു ആണ് സോസിഡാഡിന് ലീഡ് നൽകിയത്. ഇതിനു മറുപടി നൽകാൻ നല്ല അവസരങ്ങൾ സൃഷ്ടിക്കാൻ വരെ റയൽ മാഡ്രിഡ് പാടുപെട്ടു. അവസാനം 89ആം മിനുട്ടിൽ റയലിന്റെ രക്ഷകനായി വിനീഷ്യ ജൂനിയർ ഗോളുമായി എത്തി. ഈ സമനില റയൽ മാഡ്രിഡിനെ 25 മത്സരങ്ങളിൽ 53 പോയിന്റിൽ നിർത്തിയിരിക്കുകയാണ്. റയലിന് മുന്നിൽ ഉള്ള ബാഴ്സലോണക്കും 53 പോയിന്റാണ് ഉള്ളത്. 58 പോയിന്റുമായി അത്ലറ്റിക്കോ മാഡ്രിഡ് ആണ് ഒന്നാമത് ഉള്ളത്.