“അബ്രഹാം അവസരം പൊരുതി നേടണം”

20210124 203703
Credit: Twitter
- Advertisement -

ചെൽസിയുടെ യുവ സ്ട്രൈക്കർ ടാമി അബ്രഹാം മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ മത്സരത്തിൽ ടീമിൽ ഉണ്ടായിരുന്നില്ല. അബ്രഹാം ടീമിൽ നിന്ന് പുറത്താകാൻ വ്യക്തമായ കാരണം ഉണ്ട് എന്ന് പരിശീലകൻ ടുഹൽ പറഞ്ഞു. ജിറൂഡ് നല്ല ഫോമിലാണ്, വെർണറും കായ് ഹവേർട്സും ബെഞ്ചിലും ഉണ്ടായിരുന്നു. 19 അംഗ സ്ക്വാഡിൽ മൂന്ന് സ്ട്രൈക്കർ മതിയെന്നും നാലാമത് ഒരു സ്ട്രൈക്കർ വേണ്ട എന്നും ടൂഹൽ പറഞ്ഞു.

ടാമി അബ്രഹാമിന് ഇത് വേദന ഉണ്ടാക്കിയേക്കാം എന്നാൽ ടീമിനെ കണക്കിലെടുത്താണ് തന്റെ തീരുമാനങ്ങൾ എന്ന് ടൂഹൽ പറയുന്നു. ടാമി പൊരുതി ടീമിലേക്ക് തിരികെ വരണം. കഠിനമായ പരിശീലനം ആണ് അതിനുള്ള വഴി എന്നും ടൂഹൽ പറഞ്ഞു. ചെൽസി എന്നാൽ വലിയ ക്ലബാണെന്നും അവിടെ ഇതൊക്കെ സ്വാഭാവികം ആണെന്നും ചെൽസി പരിശീലകൻ പറയുന്നു.

Advertisement