റയൽ മാഡ്രിഡ് ടീമിലെ നാല് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ

Staff Reporter

റയൽ മാഡ്രിഡ് ടീമിലെ നാല് താരങ്ങൾക്ക് കൊറോണ വൈറസ് ബാധ. ലാ ലീഗയിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന റയൽ മാഡ്രിഡിന് കനത്ത തിരിച്ചടിയാണ് താരങ്ങളുടെ വൈറസ് ബാധ. വിനീഷ്യസ് ജൂനിയർ, തിബോ ക്വർട്ട, വാൽവെർദെ, കാമവിങ്ങ എന്നി താരങ്ങൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ബാഴ്‌സലോണ ടീമിലെ താരങ്ങൾക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഞായറാഴ്ച ലാ ലീഗയിൽ ഗെറ്റാഫെയെ നേരിടാനിരിക്കെയാണ് റയൽ മാഡിഡ് താരങ്ങൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതോടെ മത്സരത്തിന് താരങ്ങളെ കണ്ടെത്താൻ പരിശീലകൻ അഞ്ചലോട്ടിക്ക് എളുപ്പമാവില്ല. രണ്ട് ആഴ്ച മുൻപ് ഗാരെത് ബെയ്ൽ, മാർക്കോ അസെൻസിയോ, ആൻഡ്രി ലുനിൻ, റോഡ്രിഗോ, ലുക്കാ മോഡ്രിച്, മാഴ്‌സെലോ എന്നിവർക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.