റയൽ നാലു ഗോൾ വഴങ്ങുന്നത് അവസാന മൂന്ന് വർഷത്തിൽ ഇതാദ്യം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡിന്റെ ഇന്നലത്തെ യുവേഫ സൂപ്പർ കപ്പ് പരാജയം ആരാധകർക്ക് നിരാശ നൽകുന്നതായി. റയലിന്റെ ഇന്നലത്തെ പരാജയത്തിൽ റയൽ അത്ലറ്റിക്കോ മാഡ്രിഡിന്റെ അറ്റാക്കിൽ നിന്ന് നാലു ഗോളുകളാണ് വഴങ്ങിയത്. റയലിന്റെ അടുത്ത കാലത്തുള്ള ഏറ്റവും മോശം റെക്കോർഡാണിത്. റയൽ മാഡ്രിഡ് 2015 നവംബറിന് ശേഷം ആദ്യമായാണ് ഒരു മത്സരത്തിൽ നാലു ഗോളുകൾ വഴങ്ങുന്നത്.

2015 നവംബറിൽ ബാഴ്സലോണ ആയിരുന്നു അവസാനം റയലിനെതിരെ നാലു ഗോളുകൾ ഒരു കളിയിൽ നേടിയത്. ലാലിഗയിൽ ഹോം മത്സരത്തിൽ അന്ന് റയൽ മാഡ്രിഡ് 4-0ന്റെ പരാജയമായിരുന്നു ബാഴ്സലോണയിൽ നിന്ന് ഏറ്റുവാങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial