ഏകപക്ഷീയ വിജയവുമായി റയൽ മാഡ്രിഡ്

20210403 215540

ലാലിഗ കിരീട പോരാട്ടത്തിൽ തളരാതെ റയൽ മാഡ്രിഡ്. ഇന്ന് ലീഗിൽ ഐബറിനെയും വീഴ്ത്താൻ റയൽ മാഡ്രിഡിനായി. ബെൻസീമ ഇന്നും ഗോളുമായി തിളങ്ങി.. റയലിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പകുതിയിൽ രണ്ടു ഗോളുകൾ നിഷേധിച്ച ശേഷം 41ആം മിനുട്ടിൽ അസൻസിയോയുടെ വക ആയിരുന്നു റയലിന്റെ ആദ്യ ഗോൾ. കസമേറോ ആണ് ആ ഗോൾ ഒരുക്കിയത്. അസൻസിയോയുടെ സീസണിലെ നാലാം ഗോൾ മാത്രമാണിത്.

രണ്ടാം പകുതിയിൽ 73ആം മിനുട്ടിൽ വല കുലുക്കാൻ ബെൻസീമക്കായി‌. വിനീഷ്യസിന്റെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ആയിരുന്നു ബെൻസീമയുടെ ഗോൾ. തുടർച്ചയായ ഏഴാം മത്സരത്തിലാണ് ബെൻസീമ ഗോൾ നേടുന്നത്. ഈ സീസൺ ലാലിഗയിൽ ഇതുവരെ 18 ഗോളുകൾ ബെൻസീമ നേടിയിട്ടുണ്ട്.

ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 63 പോയിന്റായി. ഒന്നാമതുള്ള അത്ലറ്റിക്കോ 66 പോയിന്റിൽ നിൽക്കുകയാണ്‌. റയൽ രണ്ടാമതാണ്. മൂന്നാമതുള്ള ബാഴ്സലോണക്ക് 62 പോയിന്റും ഉണ്ട്. അത്ലറ്റിക്കോയും ബാഴ്സയും ഒരു മത്സരം കുറവാണ് കളിച്ചത്.