തോൽവിക്ക് പിന്നാലെ ചെൽസിക്ക് തിരിച്ചടി, പുലിസിച്ചിന് വീണ്ടും പരിക്ക്

Pulisic Chelsea

പ്രീമിയർ ലീഗിൽ വെസ്റ്റ്ബ്രോമിനെതിരെ കനത്ത തോൽവിയേറ്റുവാങ്ങിയതിന് പിന്നാലെ ചെൽസിക്ക് മറ്റൊരു തിരിച്ചടി. വെസ്റ്റ്ബ്രോമിനെതിരായ മത്സരത്തിൽ ഗോൾ നേടിയ ക്രിസ്ത്യൻ പുലിസിച്ചിന്റെ പരിക്കാണ് ചെൽസിക്ക് തിരിച്ചടിയായത്. താരത്തിന്റെ ഹാംസ്ട്രിങ്ങിനാണ് പരിക്കേറ്റത്. 5-2ന് തോറ്റ മത്സരത്തിൽ ചെൽസിക്ക് വേണ്ടി പുലിസിച്ച് ഒരു ഗോൾ നേടുകയും ചെയ്തിരുന്നു. രണ്ടാം പകുതിക്കായി ഗ്രൗണ്ടിലേക്ക് ഇറങ്ങിയ സമയത്താണ് പുലിസിച്ചിന് പരിക്കേറ്റത്.

തുടർന്ന് പുലിസിച്ചിന് പകരക്കാരനായി മേസൺ മൗണ്ടാണ്‌ രണ്ടാം പകുതിയിൽ ഇറങ്ങിയത്. അടുത്ത ദിവസം ചാമ്പ്യൻസ് ലീഗിൽ പോർട്ടോയെ നേരിടാൻ ഇറങ്ങുന്ന ചെൽസിക്ക് പുലിസിച്ചിന്റെ പരിക്ക് കനത്ത തിരിച്ചടിയാണ്. നേരത്തെ തന്നെ മിഡ്ഫീൽഡർ എൻഗോളോ കാന്റെയും പരിക്കേറ്റ് ടീമിൽ നിന്ന് പുറത്താണ്.