ജയം തുടർന്ന് റയൽ മാഡ്രിഡ്

- Advertisement -

പുതിയ പരിശീലകൻ സൊളാരിയുടെ കീഴിൽ ജയ പരമ്പര തുടർന്ന് റയൽ മാഡ്രിഡ്. ഇന്ന് ലലിഗയിൽ സെൽറ്റ ഡി വിഗോയെ ആണ് റയൽ മാഡ്രിഡ് പരാജയപ്പെടുത്തിയത്. റയലിന്റെ പുതിയ കോച്ചിന്റെ കീഴിലെ തുടർച്ചയായ നാലാം ജയമാണിത്. ഇന്ന് രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു റയലിന്റെ ജയം. തുടക്കത്തിൽ തന്നെ ബെൻസീമയുടെ ഗോളിൽ മുന്നിൽ എത്തിയ റയൽ കളിയിൽ ഉടനീളം ആ ആധിപത്യം സൂക്ഷിച്ചു.

റയലിനായി ബെൻസീമ, റാമോസ്, കബയോസ് എന്നിവരാണ് ഇന്ന് സ്കോർ ചെയ്തത്. റയലിന്റെ ഒരു ഗോൾ സെൽഫ് ഗോളായിരുന്നു. സെൽറ്റ വിഗോയ്ക്കായി മലോയും മെൻഡസും ഗോൾ നേടി. 87ആം മിനുട്ടിൽ കാബ്റാൾ ചുവപ്പ് കണ്ടതിനാൽ 10 പേരുമായാണ് സെൽറ്റ കളി അവസാനിപ്പിച്ചത്. ഇന്നത്തെ ജയം റയലിനെ 20 പോയന്റിൽ എത്തിച്ചു. പോയന്റ് കൂടി എങ്കിലും ഇപ്പോഴും ആറാം സ്ഥാനത്ത് തന്നെയാണ് റയൽ മാഡ്രിഡ് ഉള്ളത്.

Advertisement