ലാലിഗയിൽ റയൽ മാഡ്രിഡിന് സമനില

Newsroom

ലാലിഗയിൽ ഒന്നാം സ്ഥാനക്കാരായ റയൽ മാഡ്രിഡ് പോയിന്റ് നഷ്ടപ്പെടുത്തി. ഇന്ന് എവേ മത്സരത്തിൽ റയോ വയ്യെകാനോയെ നേരിട്ട റയൽ മാഡ്രിഡ് 1-1 എന്ന സമനില ആണ് വഴങ്ങിയത്. തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ എത്തിയ ശേഷമാണ് റയൽ മാഡ്രിഡ് വിജയം കൈവിട്ടത്. മൂന്നാം മിനുട്ടിൽ ഹൊസേലു ആണ് റയലിന് ലീഡ് നൽകിയത്. വാല്വെർദെയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഗോൾ.

റയൽ മാഡ്രിഡ് 24 02 18 20 38 51 870

ഈ ലീഡ് 27ആം മിനുട്ട് വരെയെ നീണ്ടു നിന്നുള്ളൂ. ഒരു പെനാൾട്ടിയിലൂടെ റയോ സമനില നേടി. റൗൾ ദെ തോമസ് ആണ് സമനില ഗോൾ നേടിയത്. ഇതിനു ശേഷം എത്ര ശ്രമിച്ചിട്ടും വിജയ ഗോൾ നേടാൻ റയലിനായില്ല. അവസാനം കാർവഹാൽ ചുവപ്പ് കൂടെ കണ്ടത് റയലിന് വലിയ തിരിച്ചടിയായി.

ഈ സമനിലയോടെ 25 മത്സരങ്ങളിൽ നിന്ന് 62 പോയിന്റുമായി റയൽ മാഡ്രിഡ് ഒന്നാമത് തന്നെ തുടരുകയാണ്. രണ്ടാമതുള്ള ജിറോള 24 മത്സരങ്ങളിൽ നിന്ന് 56 പോയിന്റിൽ നിൽക്കുന്നത്.