റയൽ മാഡ്രിഡിന് തുടർച്ചയായ രണ്ടാം വിജയം

Newsroom

റയൽ മാഡ്രിഡിന് ലാലിഗയിൽ വീണ്ടും വിജയം. ഇന്ന് ഗെറ്റഫെ നേരിട്ട റയൽ മാഡ്രിഡ് ആധികാരികതയോടെയാണ് വിജയിച്ചത്. ഈ വർഷം ഇതാദ്യമായാണ് റയൽ മാഡ്രിഡ് തുടർച്ചയായി രണ്ട് മത്സരങ്ങൾ വിജയിക്കുന്നത്‌. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു
റയൽ മാഡ്രിഡിന്റെ വിജയം. രണ്ടാം പകുതിയിലായിരുന്നു രണ്ടു ഗോളുകളും വന്നത്. 60ആം മിനുട്ടിൽ ബെൻസീമയുടെ വക ആയിരുന്നു ആദ്യ ഗോൾ.

വിനീഷ്യസിന്റെ പാസിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. 66ആം മിനുട്ടിൽ ആയിരുന്നു രണ്ടാം ഗോൾ. അത് മാർസെലോയുടെ പാസിൽ നിന്ന് മെൻഡിയാണ് സ്കോർ ചെയ്തത്‌? വിജയത്തോടെ റയൽ മാഡ്രിഡിന് 22 മത്സരങ്ങളിൽ 46 പോയിന്റായി. രണ്ടാം സ്ഥാനത്താണ് റയൽ നിൽക്കുന്നത്.