റയൽ മാഡ്രിഡ് സൂപ്പർ താരം ഗാരെത് ബെയ്ലിനെതിരെ തിരിഞ്ഞ് ആരാധകർ. ഇന്ന് റയൽ സോസിദാദിനെതിരായ മത്സരത്തിലാണ് ബെയ്ലിനെ റയൽ ആരാധകർ കൂവി വിളിച്ചത്. റോഡ്രിഗോയ്ക്ക് പകരക്കാരനായി 67ആം മിനുട്ടിലാണ് ബെയ്ൽ കളത്തിലിറങ്ങിയത്. ബെയ്ലും റയൽ മാഡ്രിഡ് ആരാധകരും തമ്മിലുള്ള ബന്ധം ഇപ്പോൾ മോശം സ്ഥിതിയിലാണ്.
പരിക്കിനെ തുടർന്ന് ഈ ക്യാമ്പെയിനിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടപ്പെട്ട ബെയ്ൽ പക്ഷേ വെയിൽസിന് വേണ്ടി മികച്ച പ്രകടനമാണ് കാഴ്ച്ച വെച്ചത്. വെയിൽസിന്റെ യൂറോ 2020 യോഗ്യത മത്സരങ്ങളിൽ താരം മികച്ച പ്രകടമാണ് പുറത്തെടുത്തത്. ഹങ്കറിക്കെതിരായ മത്സരത്തിന് ശേഷം സ്പാനിഷ് മാധ്യമങ്ങളെ പരിഹസിക്കുന്ന തരത്തിൽ വെയിൽസ് – ഗോൾഫ്- മാഡ്രിഡ് എന്നൊരു ബാനറുമായി താരം പോസ് ചെയ്തിരുന്നു. മാഡ്രിഡിനേക്കാൾ ബെയിൽ പ്രയോരിറ്റി നൽകുന്നത് ഗോൾഫിനും വെയിൽസിനുമാണെന്ന ആരോപണം സ്പാനിഷ് മാധ്യമങ്ങൾ ഉയർത്തിയിരുന്നു. എന്നാൽ മത്സരശേഷം ബെയിലിനേയും റയലിനേയും ആരാധകർ പിന്തുണക്കണമെന്ന് റയൽ പരിശീലകൻ സിനദിൻ സിദാൻ ആവശ്യപ്പെട്ടു.