റയലിന് അപ്രതീക്ഷിത സമനില, ബാഴ്സലോണയുടെ ലീഡ് വർധിച്ചു

Newsroom

ലാലിഗയിൽ റയൽ മാഡ്രിഡിന്റെ കിരീട പ്രതീക്ഷകൾക്ക് തിരിച്ചടി. ഇന്നലെ സ്വന്തം ഹോം ഗ്രൗണ്ടിൽ അവർ റയൽ സോസിഡാഡിനോട് സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ ഇന്നലെ ആയില്ല.സോസിഡാഡ് ഗോൾ കീപ്പർ റെമിരോയുടെ പ്രകടനം ആണ് റയലിന്റെ വിജയം ഇല്ലാതാക്കിയത്. 7 മികച്ച സേവുകളാണ് റെമിരോ ചെയ്തത്.

റയ 23 01 30 07 57 51 050

ഈ സമനിലയോടെ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലുള്ള ഗ്യാപ്പ് വർധിച്ചു. 18 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബാഴ്സലോണക്ക് 47 പോയിന്റും റയൽ മാഡ്രിഡിന് 42 പോയിന്റുമാണ് ഉള്ളത്. റയൽ സോസിഡാഡ് ഈ സമനിലയോടെ റയലിന് തൊട്ടു പിറകിൽ 39 പോയിന്റുമായി നിൽക്കുന്നുണ്ട്.