റാമോസിന് പരിക്ക്, സെൽറ്റ വിഗോയ്‌ക്കെതിരെയിറങ്ങില്ല

റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ് വീണ്ടും പരിക്കിന്റെ പിടിയിൽ. ഞായറാഴ്ച നടക്കാനിരിക്കുന്ന സെൽറ്റ വിഗോയ്‌ക്കെതിരായ മത്സരത്തിൽ താരം ടീമിൽ ഉണ്ടാകില്ലെന്നുറപ്പായി. ക്ലബ് ലോകകപ്പിന് മുൻപേ തന്നെ കാലിലെ പരിക്കിനെ തുടർന്ന് വിഷമിച്ചിരുന്ന താരം. തുടർച്ചയായ താരങ്ങളുടെ പരിക്ക് സിദാനെ വലയ്ക്കുകയാണ്. നിലവിൽ കരീം ബേനസീമയും പരിക്കേറ്റ് കാലത്തിനു പുറത്താണ്. ഗ്രീമിയോയ്ക്കെതിരായ ക്ലബ് ലോകകപ്പ് ഫൈനലിൽ മാത്രമാണ് സിദാന് ഈ സീസണിൽ ആദ്യമായി റയലിന്റെ ഫുൾ സ്‌ക്വാഡിനെ ലഭ്യമായത്. മാഡ്രിഡ് ഡെർബിയിൽ റാമോസിന്റെ മൂക്കിനും പരിക്കേറ്റിരുന്നു. പിന്നീട് ഫേസ് മാസ്കുമായാണ് താരം കളത്തിലിറങ്ങിയിരുന്നത്.
കോപ്പ ഡെൽ റേയിൽ ഏകപക്ഷീയമായ മൂന്നു ഗോൾ വിജയമാണ് റയൽ മാഡ്രിഡ് നേടിയത്. എന്നാൽ നിലവിലെ ടേബിൾ ടോപ്പേഴ്‌സായ ബാഴ്‌സയെ സമനിലയിൽ കുരുക്കിയാണ് സെൽറ്റ വിഗോ ഞായറാഴ്ച റയലിനെതിരെ ഇറങ്ങുന്നത്. എൽ ക്‌ളാസിക്കോയിൽ പരാജയപ്പെട്ട് ബാഴ്‌സയ്ക്ക് 14 പോയന്റുകൾക്ക് പിന്നിലാണ് ഇപ്പോൾ റയൽ. റയൽ മാഡ്രിഡ് വെബ് സൈറ്റ് വഴിയാണ് റാമോസിന്റെ പരിക്കിന്റെ കാര്യം ക്ലബ്ബ് സ്ഥിതീകരിച്ചത്. റാമോസിന്റെ റിക്കവറി ടൈമിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleയുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ
Next articleവെങ്ങർക്ക് വിലക്കും പിഴയും, ചെൽസികെതിരായ നിർണായക മത്സരം നഷ്ട്ടമാവും