“പെനാൾട്ടി തീരുമാനം ശരിയായത് തന്നെ” – റാമോസ്

20201025 011923

ഇന്നലെ എൽ ക്ലാസികോയിൽ റയൽ മാഡ്രിഡിന് ലഭിച്ച പെനാൾട്ടി തെറ്റായ വിധി ആണെന്നാണ് ബാഴ്സലോണ ആരാധകർ പറയുന്നത്. എന്നാൽ നൂറു ശതമാനം പെനാൾട്ടി തന്നെയാണ് എന്ന് റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് പറയുന്നു. റാമോസിനെ ലെങ്ലെറ്റ് വീഴ്ത്തിയതിന് ആയിരുന്നു പെനാൾട്ടി വിധിച്ചത്. തന്നെ ലെങ്ലെറ്റ് വലിച്ച് താഴെ ഇടുക ആയിരുന്നു എന്ന് റാമോസ് പറഞ്ഞു. വാറും റഫറിയും ശരിയായ തീരുമാനമാണ് എടുത്തത് എന്നും റാമോസ് പറഞ്ഞു.

ഈ വിജയം ടീമിന് അത്യാവശ്യമായിരുന്നു. അവസാന ഒരാഴ്ച അത്ര നല്ലതല്ലായിരുന്നു. ഇനി തുടർ വിജയങ്ങളാണ് ലക്ഷ്യം എന്നും റാമോസ് പറഞ്ഞു. തന്റെ പരിക്ക് ഭേദമായി എന്നും താൻ പൂർണ്ണ ആരോഗ്യവാൻ അല്ലായെങ്കിൽ പോലും എൽ ക്ലാസികോയ്ക്ക് ഇറങ്ങുമ്പോൾ പ്രത്യേക ഊർജ്ജം ലഭിക്കും എന്നും റാമോസ് പറഞ്ഞു. ഇന്നലെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചത്.

Previous articleചാമ്പ്യൻസ് ലീഗിലെ സങ്കടം ഫ്രഞ്ച് ലീഗിൽ തീർത്ത് പി എസ് ജി
Next articleഇത് മറക്കാൻ ആഗ്രഹിക്കുന്ന പരാജയം : ഡേവിഡ് വാർണർ