ചാമ്പ്യൻസ് ലീഗിലെ സങ്കടം ഫ്രഞ്ച് ലീഗിൽ തീർത്ത് പി എസ് ജി

20201025 032751
- Advertisement -

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനോട് ഏറ്റ തോൽവിയുടെ സങ്കടം ഫ്രഞ്ച് ലീഗിൽ ഒരു മികച്ച വിജയത്തോടെ പി എസ് ജി കുറച്ചു.
ലീഗ് വണിൽ പി എസ് ജി ഇന്ന് തുടർച്ചയായ നാലാം വിജയമാണ് സ്വന്തമാക്കിയത്. ഇന്ന് നടന്ന മത്സരത്തിൽ ഡിയീണിനെ ആണ് പി എസ് ജി തകർത്തത്. പി എസ് ജി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്.

എവർട്ടണിൽ നിന്ന് പി എസ് ജിയിൽ എത്തിയ സ്ട്രൈക്കർ മോയിസെ കീനിന്റെ ഇരട്ട ഗോളുകൾ പി എസ് ജിക്ക് മികച്ച തുടക്കം നൽകി. മൂന്ന്, 23 മിനുട്ടുകളിൽ ആയിരുന്നു കീനിന്റെ ഗോളുകൾ. ഇരട്ട ഗോളുകളുമായി എമ്പപ്പെയും ഇന്ന് തിളങ്ങി. 82, 88 മിനുട്ടുകളിൽ ആയിരുന്നു എമ്പപ്പെയുടെ ഗോളുകൾ. രണ്ട് അസിസ്റ്റുകളുമായി നെയ്മറിനും ഇന്ന് മികച്ച ദിവസമായിരുന്നു.

ലീഗിൽ എട്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പി എസ് ജിക്ക് 18 പോയിന്റാണ് ഉള്ളത്. ലീഗിൽ ഒന്നാം സ്ഥാനത്ത് നിൽകുകയാണ് പി എസ് ജി.

Advertisement