റയലിനോട് കൂറ് പ്രഖ്യാപിക്കാൻ പ്രത്യേക വാർത്താ സമ്മേളനം വിളിച്ച് റാമോസ്, വിരമിക്കും വരെ മാഡ്രിഡിൽ തുടരും

ചൈനയിലേക്ക് ട്രാൻസ്ഫർ എന്ന വാർത്തകൾ തള്ളി റയൽ മാഡ്രിഡ് ക്യാപ്റ്റൻ സെർജിയോ റാമോസ്. ഇന്ന് മാഡ്രിഡിൽ പ്രത്യേക പത്ര സമ്മേളനം വിളിച്ചാണ് റാമോസ് താൻ മാഡ്രിഡിൽ തന്നെ തുടരുമെന്ന് അറിയിച്ചത്. നേരത്തെ ചൈനയിലേക് ഫ്രീ ട്രാൻസ്ഫർ അടിസ്ഥാനത്തിൽ പോകാൻ അനുവദിക്കണം എന്ന് താരം ആവശ്യപ്പെട്ടതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

‘ ഞാൻ ഒരു മാഡ്രിഡിസ്റ്റയാണ്, എനിക്ക് ഇവിടെ വിരമിക്കണം’ എന്നാണ് റാമോസ് മാധ്യമങ്ങളോട് പറഞ്ഞത്. റയൽ പ്രസിഡന്റ് പെരസുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട് എന്ന വാർത്തകളും താരം തള്ളി. ‘എനിക്ക് പ്രസിഡന്റുമായി ഒരിക്കൽ പോലും പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല, ഞങ്ങളുടെ ബന്ധം പിതൃ പുത്ര ബന്ധം പോലെ ദൃഢമാണ്’ എന്നും റയൽ ക്യാപ്റ്റൻ കൂട്ടി ചേർത്തു.