റയൽ പരിശീലകനെ പുറത്താക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി റാമോസ്

- Advertisement -

വളരെ മോശം ഫോമിൽ സഞ്ചരിക്കുന്ന റയൽ മാഡ്രിഡ് പരിശീലകൻ ലൊപെറ്റിഗിയെ മാറ്റേണ്ടതുണ്ടോ എന്ന ചോദ്യത്തിന് ഉത്തരവുമായി റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് രംഗത്ത്. താൻ അല്ല വേറെ ആൾക്കാരാണ് പരിശീലകന്റെ കാര്യത്തിൽ തീരുമാനം എടുക്കുക എന്ന് റാമോസ് പറഞ്ഞു. എന്നാൽ പരിശീലകനെ മാറ്റുക എന്നത് ഒരിക്കലും ഒരു നല്ല കാര്യമല്ല എന്ന് റാമോസ് പറഞ്ഞു.

ചിലപ്പോഴൊക്കെ മാനേജറെ മാറ്റുന്നത് പ്രശ്നങ്ങൾ ശരിയാക്കും എങ്കിലും ഭൂരിഭാഗം അവസരങ്ങളിലും വിപരീതമാണെന്നും റാമോസ് പറഞ്ഞു. ഇത്തരം ചർച്ചകൾക്ക് ഒന്നും സമയം ആയിട്ടില്ല എന്നും റാമോസ് പറഞ്ഞു. ലാലിഗയിൽ അവസാന നാലു മത്സരങ്ങൾ വിജയിക്കാൻ പോലും കഴിയാതെ നിൽക്കുകയാണ് റയൽ മാഡ്രിഡ് ഇപ്പോൾ. അവസാന 409 മിനുട്ടുകളിൽ ഒരു ഗോൾ നേടാനും റയലിന് ആയിട്ടില്ല.

Advertisement