“റാമോസ് എന്ത് കൊണ്ടാണ് കരാർ ഒപ്പുവെക്കാത്തത് എന്നറിയില്ല”

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെർജിയോ റാമോസ് റയൽ മാഡ്രിഡിൽ ലരാർ പുതുക്കാത്തതിൽ അതൃപ്തി അറിയിച്ച് ക്ലബ് പ്രസിഡന്റ് പെരസ്. സെർജിയോ റാമോസ് തനിക്ക് മകനെ പോലെയാണ്. റാമോസ് റയൽ മാഡ്രിഡിൽ തുടരണം എന്നാണ് താൻ ആഗ്രഹിക്കുന്നത്. എന്നാൽ ഇതുവരെ ആയി റാമോസ് കരാർ ഒപ്പുവെച്ചിട്ടില്ല. അത് എന്തു കൊണ്ടാണെന്ന് തനിക്ക് അറിയില്ല എന്ന് പെരസ് പറഞ്ഞു.

റാമോസ് തന്റെ റയൽ മാഡ്രിഡ് കരാറിന്റെ അവസാന ഘട്ടത്തിലാണ് ഉള്ളത്. റഓസ് കരാർ ഒപ്പുവെക്കാത്തത് റാമോസിന്റെ മാത്രം പ്രശ്നം കൊണ്ടല്ല എന്നും ക്ലബിനും ചില പ്രശ്നങ്ങൾ ഉണ്ട് എന്നും പെരസ് പറഞ്ഞു. ക്ലബിലെ പ്രശ്നങ്ങൾ റാമോസിനു അറിയാം എന്നും റാമോസുമായി ചർച്ചകൾ തുടരും എന്നും അദ്ദേഹം പറഞ്ഞു.