റാകിറ്റിച്‌ ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് കളിക്കാരൻ- മൗറീഞ്ഞോ

na

ബാഴ്സലോണ ക്ലാസിക്കോ ഗോൾ സ്‌കോറർ ഇവാൻ റാകിറ്റിചിന് പ്രശംസയുമായി ജോസ് മൗറീഞ്ഞോ. ലോകത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് താരമാണ്‌ റാകിറ്റിച്‌ എന്നാണ് മൗറീഞ്ഞോയുടെ പക്ഷം. കൂടാതെ പോൾ പോഗ്ബയെ ലക്ഷ്യം വെച്ചുള്ള വിമർശനവും അദ്ദേഹം നടത്തി. സോഷ്യൽ മീഡിയയിൽ വളർച്ച നേടാൻ റാകിറ്റിച്‌ ശ്രമിക്കണം എന്നും പോഗ്ബയെ ലക്ഷ്യം വെച്ച് മൗറീഞ്ഞോ പറഞ്ഞു.

എൽ ക്ലസ്സികോയിൽ വിജയ ഗോൾ നേടിയാണ് റാകിറ്റിച്‌ ഇത്തവണ മാധ്യമങ്ങളിൽ നിറയുന്നത്. പ്രതിരോധത്തിൽ മെസ്സിയുടെ വീഴ്ചകൾ നികത്താൻ ഓടി കളിക്കുന്ന റാകിറ്റിച്‌ പൊസഷനിലും മികവ് പുലർത്തുന്ന താരമാണ്‌. ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാളായി എണ്ണപ്പെടാൻ അയാൾ സോഷ്യൽ മീഡിയ ഉപയോഗം കൂട്ടണം എന്നും മൗറീഞ്ഞോ കൂട്ടി ചേർത്തു. സോഷ്യൽ മീഡിയ ഉപയോഗം മൂലം ഏറെ വിമർശനങ്ങൾ നേരിടുന്ന പോഗ്ബയെ ആണ് ഈ പ്രസ്താവനയിലൂടെ ലക്ഷ്യം വെക്കുന്നത് എന്നാണ് ചർച്ചകൾ.