പി എസ് ജി, സിറ്റി എന്നിവർക്കെതിരെ യുവേഫ നടപടി സ്വീകരിക്കണം- ല ലീഗ പ്രസിഡന്റ്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ ലംഘിച്ച മാഞ്ചസ്റ്റർ സിറ്റി, പി എസ് ജി ടീമുകൾക്ക് എതിരെ യുവേഫ നടപടി സ്വീകരിക്കണം എന്ന് ല ലീഗ ചീഫ് ഹാവിയർ ടബാസ്. ഇരു ടീമുകളെയും ചാമ്പ്യൻസ് ലീഗിൽ നിന്ന് വിലക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. ഇരു ടീമുകളും ചതി നടത്തി എന്നാണ് അദേഹത്തിന്റെ ആരോപണം.

ഫുട്‌ബോൾ ലീക്ക്‌സ് പുറത്തുവിട്ട രേഖകൾ പ്രകാരം ഇരു ടീമുകളും കളിക്കാരെ എത്തിക്കാൻ വമ്പൻ തുക മുടക്കിയതായും എന്നാൽ ഇത് ഫിനാൻഷ്യൽ ഫെയർ പ്ലെ നിയമങ്ങൾ മറികടക്കാൻ മറച്ചു വച്ചതായും കണ്ടെത്തിയിരുന്നു. എന്നാൽ ഇരു റടീമുകളും ഈ ആരോപണങ്ങൾ തള്ളി കളഞ്ഞിരുന്നു. താൻ രണ്ട് വർഷങ്ങൾക്ക് മുൻപ് തന്നെ ഈ ആരോപണങ്ങൾ ഉന്നയിച്ചിരുന്നതായും പുതിയ വെളിപ്പെടുത്തലുകൾ തന്റെ വാദം ശെരി വച്ചതായും ടബാസ് കൂട്ടി ചേർത്തു.

ഇരു ടീമുകൾക്ക് എതിരെയും യുവേഫയുടെ നടപടി അനിവാര്യമാണ്. ലോക ഫുട്‌ബോളിലെ സന്തുലിതാവസ്ഥ തകർക്കാനാണ് ഇരു ടീമുകളും ശ്രമിച്ചത്. ഒരു വർഷത്തേക്ക് എങ്കിലും ഇരുവരെയും ചാമ്പ്യൻസ് ലീഗിന് പുറത്ത് ഇരുത്തുന്നത് എല്ലാവർക്കും വലിയ സന്ദേശമാണ് നൽകുക എന്നും ടബാസ് പറഞ്ഞു.