ആദ്യ പ്രീസീസൺ മത്സരത്തിൽ ബാഴ്സലോണക്ക് വലിയ വിജയം, റെയ് മനാജിന് ഹാട്രിക്

20210722 002700

ബാഴ്സലോണയുടെ പ്രീസീസൺ ഗംഭീര വിജയത്തോടെ തുടങ്ങി. ഇന്ന് നാസ്റ്റികിനെ നേരിട്ട ബാഴ്സലോണ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് ഇന്ന് വിജയിച്ചത്. യുവതാരം റെയ് മനാജ് ഇന്ന് ഹാട്രിക്ക് നേടിക്കൊണ്ട് കളിയിലെ താരമായി മാറി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ബാഴ്സലോണയുടെ നാലു ഗോളുകളും വന്നത്. റെയ് മിനാജ് ഒരു പെനാൾട്ടി അടക്കം മൂന്നു ഗോളുകളും രണ്ടാം പകുതിയിൽ നേടി.

കൊളാഡോ ആണ് ബാഴ്സലോണയുടെ നാലാം ഗോൾ നേടിയത്. ഡെസ്റ്റ്, പികെ, പ്യാനിച്, റിക്വി പുജ്, സെർജി റൊബേർടോ, ഉംറ്റിറ്റി തുടങ്ങിയ പ്രമുഖർ ആദ്യ പകുതിയിൽ ബാഴ്സലോണക്കായി കളത്തിൽ ഇറങ്ങി. രണ്ടാം പകുതിയിൽ തീർത്തും യുവതാരങ്ങളെയാണ് ബാഴ്സലോണ കളത്തിൽ ഇറങ്ങിയത്.