കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ലിവർപൂളിനെതിരെ ഏറ്റ വൻ പരാജയം ഇപ്പോഴും ബാഴ്സലോണയെ അലട്ടുന്നുണ്ട് എന്ന് ബാഴ്സലോണ പരിശീലകൻ വാല്വെർദെ. ചാമ്പ്യൻസ് ലീഗിൽ മൂന്ന് ഗോളിന്റെ മുൻതൂക്കം ആയിരുന്നു ആൻഫീൽഡിൽ നടന്ന രണ്ടാം പാദത്തിൽ ബാഴ്സലോണ തുലച്ചത്. ആ മത്സരത്തിൽ തോറ്റപ്പോൾ റോമയിൽ സംഭവിച്ചത് എല്ലാവർക്കും ഓർമ്മ വന്നു. ഇനി ഇത് എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്ന പേടി താരങ്ങളിൽ ഒക്കെ വന്നു എന്നും വാല്വെർദെ പറഞ്ഞു.
ആ പരാജയം മാനസികമായി ബാഴ്സലോണ താരങ്ങളെ തകർത്തു. അതാണ് പിന്നാലെ വന്ന കോപ ഡെൽ റേ ഫൈനലിൽ തിരിച്ചടിയായത്. അന്ന് ലിവർപൂളിനെതിരെ വിജയിച്ചിരുന്നു എങ്കിലും ബാഴ്സലോണ ചാമ്പ്യൻസ്ലീഗ് സ്വന്തമാക്കിയിരുന്നേനെ എന്നും ബാഴ്സലോണ പരിശീലകൻ പറഞ്ഞു.