പ്യാനിച് നാളെ മുതൽ ബാഴ്സലോണക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങും

ബാഴ്സലോണയുടെ പുതിയ സൈനിംഗ് ആയ പ്യാനിച് നാളെ മുതൽ ബാഴ്സലോണക്ക് ഒപ്പം പരിശീലനത്തിന് ഇറങ്ങും. നേരത്തെ ബാഴ്സലോണ നഗരത്തിൽ എത്തിയിരുന്നു എങ്കിലും കൊറോണ പ്രൊട്ടോക്കോൾ പൂർത്തിയാക്കേണ്ടത് കൊണ്ടാണ് ഇത്ര കാലമായിട്ടും താരത്തിന് പരിശീലനത്തിന് ഇറങ്ങാൻ കഴിയാതിരുന്നത്. ഒരു കൊറോണ ടെസ്റ്റ് പ്യാനിച് നടത്തിയത് നെഗറ്റീവ് ആയിരുന്നു.

ഇനി താരം ഇന്ന് ഒരിക്കൽ കൂടെ കൊറോബ്ബ ടെസ്റ്റിന് വിധേയനാകും. അതും നെഗറ്റീവ് ആകുക ആണെങ്കിൽ നാളെ മുതൽ ബാഴ്സലോണക്ക് ഒപ്പം പ്യാനിചിന് പരിശീലനത്തിന് ഇറങ്ങാം. മെസ്സിയും സുവാരസും അടക്കം ബാഴ്സലോണയിലെ പ്രധാന താരങ്ങൾ എല്ലാം ഇപ്പോൾ ടീമിനൊപ്പം സമ്പൂർണ്ണ പരിശീലനം ആരംഭിച്ചിട്ടുണ്ട്. യുവന്റസിൽ നിന്ന് ആർതുറിന് പകരക്കാരനായാണ് പ്യാനിച് ബാഴ്സലോണയിൽ എത്തിയത്.

Previous articleഅൻസു ഫതിക്ക് പരിക്ക്, സീസൺ തുടക്കത്തിൽ ഉണ്ടാവില്ല
Next articleകെ ബി എഫ് സി യങ് അംബാസഡർ പ്രോഗ്രാമിന് തുടക്കമിട്ട് കേരള ബ്ലാസ്റ്റേഴ്സ്