അൻസു ഫതിക്ക് പരിക്ക്, സീസൺ തുടക്കത്തിൽ ഉണ്ടാവില്ല

- Advertisement -

ബാഴ്സലോണയുടെ യുവതാരം അൻസു ഫതിക്ക് പരിക്ക്. കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇടയിലാണ് അൻസു ഫറ്റിക്ക് പരിക്കേറ്റത്. താരം തൽക്കാലം ഇനി പരിശീലനത്തിന് ഇറങ്ങില്ല എന്ന് ക്ലബ് അറിയിച്ചു. പരിക്ക് സാരമുള്ളത് അല്ലായെങ്കിലും എങ്കിലും ടീമൊനൊപ്പം സീസൺ തുടക്കത്തിൽ അൻസു ഫറ്റി ഉണ്ടാവില്ല. സ്പെയിനു വേണ്ടി യുവേഫ നാഷൺസ് കപ്പ് കളിച്ച് രണ്ട് ദിവസം മുമ്പ് മാത്രമായിരുന്നു ഫതി ബാഴ്സക്ക് ഒപ്പം ചേർന്നത്.

ഈ വരുന്ന ആഴ്ച ബാഴ്സലോണ കളിക്കുന്ന രണ്ട് സൗഹൃദ മത്സരങ്ങളിലും അൻസു ഫതി ഉണ്ടാകില്ല. ജിമ്നാസ്റ്റികയെയും ജിറോണയെയും ആണ് ബാഴ്സലോണ ഈ വരുന്ന ആഴ്ച പ്രീസീസൺ മത്സരങ്ങളിൽ നേരിടുന്നത്‌. ഇനിയും പുതിയ ഒരു സ്ട്രൈക്കറെ എത്തിക്കാൻ കോമാന് ആയിട്ടില്ല. അതുകൊണ്ട് തന്നെ ഫതിയുടെ അഭാവം ബാഴ്സലോണ ഒരുക്കങ്ങളെ കാര്യമായു ബാധിക്കും.

Advertisement