“90% റഫറിമാരും മാഡ്രിഡിൽ നിന്ന്, അവർക്ക് റയലിനെ അല്ലാതെ പിന്തുണക്കാൻ ആവില്ല”

Newsroom

റയൽ മാഡ്രിഡിനെ റഫറിമാർ അവർ പോലും അറിയാതെ പിന്തുണച്ചു പോവുക ആണ് എന്ന് ബാഴ്സലോണ സെന്റർ ബാക്ക് പികെ. തന്റെ അറിവിൽ ലാലിഗയിലെ 90% റഫറിമാരും മാഡ്രിഡിൽ നിന്ന് ഉള്ളവരാണ് എന്ന് പികെ പറയുന്നു. അങ്ങനെ ആയിരിക്കെ അവർ അറിയാതെ തന്നെ അവർക്ക് റയൽ മാഡ്രിഡിനോട് ഒരു സ്നേഹം ഉണ്ടാകും എന്നും അത് അനുസരിച്ചാണ് വിധികൾ വരുന്നത് എന്നും പികെ പറഞ്ഞു.

താൻ ജീവിതത്തിൽ ഒരിക്കലും റയൽ മാഡ്രിഡിന്റെ ജേഴ്സി അണിയില്ല എന്നും ബാഴ്സലോണ താരം പറഞ്ഞു. സുവാരസിനെ ക്ലബ് വിടാൻ അനുവദിച്ചതിൽ ഉള്ള നിരാശയും അദ്ദേഹം പ്രകടിപ്പിച്ചു. ആരാണോ സുവാരസിനെ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് അയച്ചത് തെറ്റാണ് എന്നും എന്നാൽ അത് അയച്ചവരുടെ തെറ്റാണെന്നും തന്റെ തെറ്റല്ല എന്നും പികെ പറഞ്ഞു. താൻ ഉടൻ കളത്തിലേക്ക് തിരികെ എത്തും എന്നും സ്പാനിഷ് സെന്റർ ബാക്ക് കൂട്ടിച്ചേർത്തു.