“ഇന്നലെ കണ്ടത് ഏറ്റവും മോശം റയൽ മാഡ്രിഡിനെ, ബാഴ്സ അവസരങ്ങൾ മുതലാക്കാത്തത് റയലിന്റെ ഭാഗ്യം”

Newsroom

എൽ ക്ലാസികോ പരാജയപ്പെട്ടു എങ്കിലും ഇന്നലെ നന്നായി കളിച്ചത് ബാഴ്സലോണ തന്നെയാണെന്ന വാദവുമായി ബാഴ്സലോണ സെന്റർ ബാക്ക് ജെറാഡ് പികെ. ഇന്നലെ ആദ്യ പകുതിയിൽ റയൽ മാഡ്രിഡ് വളരെ മോശമായിരുന്നു. തന്റെ കരിയറിൽ താൻ ഇത്രയും മോശം ഒരു റയൽ മാഡ്രിഡിനെ കണ്ടിട്ടില്ല. പികെ പറഞ്ഞു. ആ റയൽ മാഡ്രിഡിനെ തോൽപ്പിക്കാൻ ആകാത്തതിൽ നിരാശയുണ്ട്. ബാഴ്സലോണ അവസരങ്ങൾ മുതലാക്കിയിരുന്നു എങ്കിൽ റയലിനെ തിരിച്ചുവരാൻ പോലും കഴിയില്ലായിരുന്നു എന്ന് പികെ പറഞ്ഞു.

ഇന്നലെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് വിജയിച്ചത്. ഈ വിജയം ബാഴ്സലോണക്ക് നിരാശ നൽകുന്നുണ്ടെന്ന് പികെ സമ്മതിച്ചു. എന്നാൽ ലീഗ് വിജയിക്കാൻ ഇനിയും സമയം ഉണ്ട് എന്നും ബാഴ്സലോണ തന്നെ ലീഗ് കിരീടം സ്വന്തമാക്കും എന്നും ബാഴ്സലോണ സെന്റർ ബാക്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.