പികെയുടെ പരിക്ക് സാരമുള്ളതല്ല എന്ന് സാവി

20220408 105400

ഇന്നലെ ഫ്രാങ്ക്ഫർടിന് എതിരായ യൂറോപ്പ ലീഗ് മത്സരത്തിന് ഇടയിൽ ബാഴ്സലോണയുടെ സെന്റർ ബാക്കായ ജെറാദ് പികെ പരിക്കേറ്റ് പുറത്ത് പോയിരുന്നു. പികെയുടെ പരിക്ക് ആശങ്ക ഉണ്ടാക്കി എങ്കിലും താരത്തിന്റെ പരിക്ക് സാരമുള്ളതല്ല എന്ന് മത്സര ശേഷം പരിശീലകൻ സാവി പറഞ്ഞു. പികെയ്ക്ക് അവസാന ദിവസങ്ങളിൽ വേദന അനുഭവപ്പെട്ടിരുന്നു. അതിന്റെ തുടർച്ച മാത്രമാണിത്. പരിക്ക് സാരമുള്ളതാണെന്ന് താൻ കരുതുന്നില്ല. കൂടുതൽ പരിശോധനക്ക് ശേഷം ബാക്കി പറയാം എന്നും സാവി പറഞ്ഞു.

പികെയെ അടുത്ത കാലത്തായി അലട്ടിയിരുന്ന ഗ്രോയിൻ ഇഞ്ച്വറി ആണ് വീണ്ടും വന്നത് എന്ന് വേണം അനുമാനിക്കാൻ. അടുത്ത ആഴ്ചയോടെ പികെ വീണ്ടും കളത്തിൽ മടങ്ങിയെത്തിയേക്കും. ഇന്നലെ ഫ്രാങ്ക്ഫർടിന് എതിരെ ബാഴ്സലോണ 1-1ന്റെ സമനില വഴങ്ങിയിരുന്നു

Previous articleറൂണിക്ക് അസൂയ ആണെന്ന് റൊണാൾഡോ, മെസ്സിക്ക് ഒഴികെ ബാക്കി എല്ലാവർക്കും റൊണാൾഡോയോട് അസൂയ കാണും എന്ന് റൂണിയുടെ തിരിച്ചടി
Next articleമികച്ച ബാറ്റ്സ്മാൻമാരുടെ ഏകദിന റാങ്കിങ്ങിൽ സച്ചിൻ ടെണ്ടുൽക്കറെ മറികടന്ന് ബാബർ അസം