മാഡ്രിഡ് വിടാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നു- റയൽ പ്രസിഡണ്ട്

Jyotish

റയൽ മാഡ്രിഡ് വിടാൻ റൊണാൾഡോ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി റയൽ മാഡ്രിഡ് പ്രസിഡണ്ട് ഫ്ലോരെന്റിനോ പെരെസ്. ഫുട്ബോൾ ലോകത്തെയാകെ ഞെട്ടിച്ചാണ് ക്രിസ്റ്റിയാനോ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് മാറിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് റൊണാൾഡോ റയൽ വിട്ടത് എന്നും അദ്ദേഹം കൂട്ടിച്ചെർത്തു. എന്നും റയൽ മാഡ്രിഡിൽ റൊണാൾഡോയ്ക്ക് സ്ഥാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

നൂറു മില്യൺ യൂറോയ്ക്കാണ് റൊണാൾഡോയെ ലോസ് ബ്ലാങ്കോസിൽ നിന്നും യുവന്റസ് സ്വന്തമാക്കുന്നത്. റയൽ മാഡ്രിഡിന്റെ ടോപ്പ് സ്കോററാണ് റൊണാൾഡോ. 450 ഗോളുകളാണ് വെറും 438 മത്സരങ്ങളിൽ നിന്നും ക്രിസ്റ്റിയാനോ നേടിയത്. റയലിന് വേണ്ടി റൊണാൾഡോ നേടിയ നേട്ടങ്ങൾക്ക് നന്ദി പറയാനും പെരെസ് മറന്നില്ല.