ഓസ്കാർ മിൻഗുവേസക്കും പരിക്ക്

20210810 183532

ബാഴ്സലോണയുടെ യുവ സെന്റർ ബാക്ക് ഓസ്കാർ മിൻഗുവേസക്ക് പരിക്ക്. താരത്തിന് ഇന്ന് നടത്തിയ പരിശോധനയിൽ പരിക്ക് ഉണ്ടെന്ന് വ്യക്തമായി. താരം ഒരു മാസത്തോളം പുറത്തായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഒളിമ്പിക്സിൽ സ്പെയിനായി കളിക്കുന്നതിനിടയിൽ പരിക്കേറ്റിരുന്നു. ആ പരിക്കിന്റെ തുടർച്ചയാണ് ഇത് എന്നാണ് അനുമാനം. സീസൺ ആരംഭിക്കും മുമ്പ് തന്നെ പരിക്കുകൾ ബാഴ്സലോണയെ അലട്ടുകയാണ്.

ബാഴ്സലോണ സ്ട്രൈക്കർ അഗ്വേറോ മൂന്ന് മാസത്തോളം പരിക്ക് കാരണം പുറത്താണ്. കൂടാതെ മധ്യനിര താരം ഡിയോങും ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്‌‌. മറ്റൊരു ഡിഫൻഡറായ ലെങ്ലെറ്റും പരിക്കേറ്റ് പുറത്താണ്.

Previous articleഔദ്യോഗിക പ്രഖ്യാപനം എത്തി, മെസ്സി ഇനി പി എസ് ജി താരം
Next articleനൈൻഗോളനെ ഇന്റർ റിലീസ് ചെയ്തു, താരം ഇനി കലിയരിയിൽ