ഒസാസുനയ്ക്ക് എതിരെയും റാമോസ് കളിക്കില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

റയൽ മാഡ്രിഡ് ക്യാപ്റ്റൻ റാമോസ് ഇന്ന് ലാലിഗയിൽ നടക്കുന ഒസാസുനക്ക് എതിരായ മത്സരത്തിലും കളിക്കില്ല. താരം റയൽ മാഡ്രിഡിനൊപ്പം പരിശീലനം ആരംഭിച്ചു എങ്കിലും സിദാൻ ഇനത്തെ സ്ക്വഡിൽ റാമോസിനെ ഉൾപ്പെടുത്തിയില്ല. ചെൽസിക്ക് എതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ സെമിയിൽ റാമോസിനെ ഇറക്കാം എന്നാണ് സിദാൻ കരുതുന്നത്. മാർച്ച് 13 മുതൽ പരിക്കും കൊറോണയും ഒക്കെ ആയി പുറത്താണ് റാമോസ്.

റാമോസ് മാത്രമല്ല, കാർവഹാൽ, വാല്വെർദെ, മെൻഡി, വാസ്കസ് എന്നിവരൊക്കെ പരിക്കിന്റെ പിടിയിലാണ്‌. ലാലിഗയിൽ കിരീട പോരാട്ടത്തിൽ നിക്കാൻ എല്ലാ മത്സരങ്ങളും വിജയിക്കേണ്ടതുണ്ട് എന്നതു കൊണ്ട് തന്നെ റയൽ ഇന്നും ഉള്ളതിൽ മികച്ച ടീമിനെ ഇറക്കേണ്ടി വരും. സ്ക്വാഡ് എണ്ണം തികയ്ക്കാൻ റസേർവ്സ് ടീമംഗങ്ങളെ ഒക്കെ ഉൾപ്പെടുത്തിയിരിക്കുകയാണ് സിദാൻ.

Real Madrid squad vs Osasuna
Goalkeepers: Courtois, Lunin. Altube.

Defenders: Militao, Varane, Nacho, Marcelo, Odriozola. Miguel Gutierrez.

Midfielders: Kroos, Modric, Casemiro, Isco, Arribas, Blanco.

Forwards: Hazard, Benzema, Asensio, Vinicius., Mariano, Rodrygo